നഷ്ട പ്രണയം

 അസ്‌ലര്‍ മേലാക്കം 


സഖി, 
എന്ന് വിളിക്കാന്‍ ആഗ്രഹിച്ചു
എന്നാല്‍ 
ആ വാക്ക് എന്റെ 
ഹൃദയം ഇന്ന് മറന്നിരിക്കുന്നു
നിന്‍
ഓര്‍മകളില്‍ 
പെയ്തിറങ്ങിയ മഴത്തുള്ളികളില്‍ 
വല്ലാത്ത പൊള്ളലനുഭവപ്പെടുന്നു
സകല പെണ്‍കൊടിമാരിലും 
നിന്റെ വദനം 
കൊത്തിവെച്ചതില്‍
ദൈവത്തിനോട്്്
ഞാന്‍ ആവലാതിപ്പെടുന്നു
നിന്റെ
ദര്‍ശനത്തില്‍ 
ഓശാന പാടിയ മാലാഖമാര്‍
ദു:ഖ സംഗീതത്തിന്റെ 
വരികളില്‍ താളമിടുന്നു
മായ്ക്കണം
നിന്‍ ഓര്‍മകള്‍,
എന്നാല്‍ 
ഹൃദയത്തിന്റെ താക്കോല്‍
കാവല്‍ക്കാരി ഒളിപ്പിച്ച്
വെച്ചിരിക്കുന്നു
അനുഭവങ്ങളില്‍
ആലോചനകള്‍ക്ക്്്
അവസരമില്ലാത്തതിനാല്‍
കവിത
അനായാസമായിരിക്കുന്നു.

No comments:

Post a Comment