ചരക്ക്

 നഹാസ് മമ്പാട് 
.

പെണ്ണ് പെണ്ണല്ല,
ഒരു ചരക്കാണ്
പണ്ടെങ്ങോ കെട്ടിക്കൂട്ടിയ ചരക്ക് 
ചിലരതിനെ കെട്ടഴിച്ച് പുറത്തെടുക്കാന്‍ നോക്കി
ചിലര്‍ കെട്ടിയ കെട്ട് മുറുക്കി കെട്ടി
അകത്ത് തന്നെ വെച്ചു
ചിലര്‍ അതിനെ കുറിച്ച് ചിലച്ച് കൊണ്ടേയിരുന്നു
ചിലരതിനിടക്ക്
മാടി പൊക്കി വെള്ളമിറക്കി.
പെണ്ണ് , പെണ്ണല്ല
ചരക്കാണ്, 
പെണ്ണ് അമ്മയോ 
തേങ്ങയോ മറ്റോ ആണ്..

No comments:

Post a Comment