ഷഹബാസ് പാഴൂര്‍
അന്നൊരുപാട് നിന്നെ ഞാന്‍
സ്‌നേഹിച്ചത് വാസ്തവം
മുഴുവേദന ദര്‍ശനത്തില്‍
കണ്ട ഉയരമത്രയും കാലിനടിയിലാക്കി
നിന്റെ അധിക സൗന്ദര്യത്തി
ലസൂയ പൂണ്ട് ഞാന്‍ ചേര്‍ത്തു
കണ്ണേറിനറുതിയായി
വര്‍ണ്ണ മധികം നിന്‍മാറിലാറായ
ലായകത്തിലൊട്ടുക്കും
വീണ് പഴകി നിന്നില്‍
ജീര്‍ണ്ണതക്കേതുവായ ഇലകള്‍
മരങ്ങളാകെയും മുറിച്ചു,വേരോടെ
പകരം ഇലപൊഴിയാ മരംനട്ടു.
മണ്ണ് മണത്ത മാളവും
പുല്ല് മണത്ത വീടും വിട്ട്
വൃത്തിബോധം,വലിയ വീട് പണിതു ഒരുപാട്
ഒന്നിനൊന്നുമെച്ചപ്പെടല്‍ നിന്ന്
വലിപ്പം കൂടിക്കൊണ്ടേയിരുന്നു, അംബരചുംബികളായി
അദ്ധ്വാനം കുറക്കല്‍, നന്മ് സ്വയം പണിയെടുക്കുന്ന
ഉലയും കാളയും കലപ്പയും
വിശറിയും കൂജയും കമ്പിയും
ഒടുക്കം നാരദനും ബ്രഹ്മാവും വരെ.
പെയ്ത തൊട്ടുക്കും 'വെളിച്ചമെത്താത്തവര്‍'
പ്രകൃതി നശീകരണമാക്കി വര്‍ഷിച്ചു.
നന്മമോഹികള്‍,മനുഷ്യസ്‌നേഹികള്‍
ന്യായീകരണ മറകള്‍ നിരത്തി.
ആഴത്തിഴായത്തിലേക്ക്
ഊര്‍ന്നിറങ്ങിയ സ്‌നേഹം
ഇന്നലെ തിരിച്ചറിഞ്ഞിരിക്കുന്നു പ്രണയിനി
ഇന്ന് വന്ന് കുശലാന്വേഷണം നടത്തി പോയി
ഇനി നാളെ വരാമെന്ന് ആശംസിച്ച്
കവിയിതിനെല്ലാം
തലവാചകം വെച്ചു
ഉടുതുണി മാറ്റിവന്ന
'മനുഷ്യത്വം' എന്ന്
No comments:
Post a Comment