ഫാറൂഖ് അഹമ്മദ്
അല്ലാമ ഇഖ്ബാലിന്റെ കാണ്‍വ്യലോകത്തെ വെറും മതത്തിന്റേയോ ദേശസ്‌നേഹത്തിന്റേയോ മാത്രം കവിതകളായി കണക്കാക്കാന്‍ കഴിയില്ല. ആത്മീയതയും പ്രവാചകാനുരാഗവും തത്വചിന്തയും സാര്‍വ്വലൗകിക സ്‌നേഹവും ഇഖ്ബാലിന്റെ കവിതകളില്‍ ബഹിര്‍സ്ഫുരിക്കുന്നു. ഇഖ്ബാലിന്റെ പഠന വിഷയങ്ങളിലധികവും തത്വചിന്തയായതു കൊണ്ടാവാം അദ്ധേഹത്തിന്റെ കവിതകളില്‍ പലതും സാധാരണ ജനങ്ങള്‍ക്കന്യമായിത്തീര്‍ന്നത്. രാജ്യസ്‌നേഹവും ഇസ്‌ലാമികാവേശവും ഒരേ സമയം ഇഖ്ബാലീ കവിതകളില്‍ പ്രവഹിക്കുന്നു. പടിഞ്ഞാറിലേക്ക് (പാശ്ചാത്യ രാജ്യങ്ങള്‍) പഠനാവശ്യാര്‍ത്ഥം പോയ അദ്ധേഹം മറ്റു പഠിതാക്കളില്‍ നിന്ന് വിപരീതമായി തന്റെ ആശയത്തിലോ മതത്തിലോ വ്യതിചലനമുണ്ടാക്കിയില്ല. പല ആളുകളും വിദേശ രാജ്യങ്ങളിലേക്ക് പോയതിനു ശേഷം തങ്ങളുടെ ആശയങ്ങളില്‍ കാലിടറി വീണവരായിരുന്നു.
കിഴക്കും പടിഞ്ഞാറും
കിഴക്കിനെയും പടിഞ്ഞാറിനെയും അവരുടെ സംസ്‌കാരത്തെയും നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നു ഇഖ്ബാല്‍. കിഴക്ക് പടിഞ്ഞാറിന് നല്‍കിയത് മുഹമ്മദ് നബിയും ബുദ്ധനും ക്രിസ്തുവും കണ്‍ഫ്യൂഷസും അടങ്ങുന്ന സ്‌നേഹ ആത്മീയാന്വേഷണങ്ങളുടെ പാരമ്പര്യമായിരുന്നു. പടിഞ്ഞാറ് വസ്തുനിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും യുക്തിഭദ്രതയും കിഴക്കിന് തിരികെ നല്‍കി. ശാസ്ത്രത്തിന്റെ അമിത സ്വാധീനം ലോകത്തിലെ മാനുഷിക മൂല്യങ്ങള്‍ക്കും സ്‌നേഹ ആത്മീയാന്വേഷണങ്ങള്‍ക്കും അപകടം സംഭവിക്കുമെന്ന് ഇഖ്ബാല്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. അദ്ധേഹം തന്റെ കവിതകളിലൂടെ പറയുന്നു 'സ്‌നേഹം ഓടിപ്പോയി, മനസ്സ് സര്‍പ്പത്തെപ്പോലെ അവനെ കൊത്തി, ദര്‍ശനത്തിന്റെ ഇച്ഛക്കൊത്ത് അതിനെ മെരുക്കാന്‍ അവനു കഴിഞ്ഞില്ല'.
അവന്‍ നക്ഷത്രങ്ങളുടെ ഭ്രമണ പഥങ്ങള്‍ക്കു പിറകെ പോയി. പക്ഷെ സ്വന്തം വിചാരങ്ങളുടെ ലോകത്തെ പിന്തുടരാനായില്ല. തന്റെ ശാസ്ത്രത്തിന്റെ ഊരാകുടുക്കിലകപ്പെട്ട് അവന് ന•തി•കളുടെ കണക്കു നഷ്ടപ്പെട്ടു. ശാസ്ത്രത്തിന് ഒരുപാട് നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചെങ്കിലും യഥാര്‍ത്ഥ സത്യത്തിലേക്കുള്ള വഴി അവര്‍ക്ക് അപ്രാപമായിരുന്നു. അവര്‍ ധര്‍മ്മവും നീതിയും ഈ ശാസ്ത്രീയ കണ്ടെത്തലിനിടയിലെവിടേയോ അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
മറ്റൊരു കവിതയില്‍ കലയെയും ശാസ്ത്രത്തെയും സമന്വയിപ്പിച്ചു കൊണ്ട് അദ്ധേഹം പറയുന്നു 'ആത്മതത്വം സ്ഥാപിക്കാനൊരു മാര്‍ഗ്ഗമാകുന്നു ശാസ്ത്രവും കലയും ജീവിതത്തിന്റെ ണനുചരര്‍. അതിന്റെ വീട്ടില്‍ വളര്‍ന്നു വലുതായ അടിമകള്‍'.
ശാസ്ത്രം ആത്മതത്വ സ്ഥാപനത്തിനൊരു മാര്‍ഗ്ഗമായദ്ധേഹം കാണുന്നു. മനുഷ്യന്റെ അന്വേഷണ പരതയിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനുള്ള ഒരു മാധ്യമമായി ശാസ്ത്രത്തെ അദ്ധേഹം കണക്കാക്കുന്നു. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും ഇടയില്‍ രമ്യത കണ്ടെത്താന്‍ ശ്രമിച്ച ഒരാളായിരുന്നു ഇഖ്ബാല്‍. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയില്‍ സമരസപ്പെടലിനും സഹവര്‍ത്തിത്വത്തിനും അദ്ധേഹം പ്രാധാന്യം കല്‍പ്പിച്ചു. കിഴക്കിന്റെ സ്‌നേഹവും പടിഞ്ഞാറിന്റെ ബുദ്ധിയും കൂടിച്ചേര്‍ന്നാല്‍ ഒരു പുതുലോകം സൃഷ്ടിക്കാനാകുമെന്നദ്ധേഹം സിദ്ധാന്തിക്കുന്നു.
''പടിഞ്ഞാറ് ബുദ്ധിയാണ് ജീവന്റെ പ്രഭാവം
കിഴക്കോ സ്‌നേഹമാണ് ജീവന്റെ അടിസ്ഥാനം
സ്‌നേഹത്തിലൂടെ ബുദ്ധി യാഥാര്‍ത്ഥ്യത്തോടടുക്കുന്നു
ബുദ്ധി സ്‌നേഹത്തിന്റെയും പ്രവര്‍ത്തനത്തിന് ധൈര്യം നല്‍കുന്നു
ഉണരൂ. ബുദ്ധിയെ സ്‌നേഹത്തില്‍ ലയിപ്പിച്ച് പുതുലോകത്തിന് അടിത്തറ പാകൂ''
അദ്ദേഹത്തിന്റെ മറ്റൊരു ആശയമായിരുന്നു ദ്വിരാഷ്്്ട്ര വാദം . ഇത് ഏറെ വിവാദമായിരുന്നു പലരും അതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്്്്തു. ഇതാണദ്ദേഹത്തെ പലയിടങ്ങളിലും അനഭിമാനിയാക്കിയത്് . ദ്വിരാഷ്്്ട്ര വാദമെന്ന ആശയത്തെ മുഹമ്മദലിജിന്നയിലേക്കിട്ടുകൊടുത്തതും അദ്ദേഹമാണ്. ആദ്യകാലത്ത്് ഇഖ്്്ബാലിന്റെ രാഷ്്്ട്രീയ വീക്ഷണം മുസ്്്‌ലിംങ്ങള്‍ക്ക്്്അ വരര്‍ഹിക്കുന്ന രീതിയില്‍ സുരക്ഷയും രാഷ്്്ട്രീയ പങ്കാളിത്തവുമുണ്ടായിരിക്കണമെന്നതായിരുന്നു 'തസ്്്‌വീറെ ദര്‍ദ' എന്ന കവിതയിലൂടെ അദ്ദേഹം എഴുതി: നിനക്ക് കാഴ്ച്ചയുണ്ടെങ്കില്‍ കാണാം സ്‌നേഹത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്വാതന്ത്ര്യം. എനിക്കും നിനക്കും ഇടയിലുള്ള പക്ഷാതാപത്തിന്റെ പാരതന്ത്ര്യം'
എന്നാല്‍ പില്‍ക്കാലത്ത് അദ്ധേഹം ദ്വിരാഷ്ട്രവാദത്തിന്റെ ഉപജ്ഞാതാവാ കാനുള്ള കാരണം ഇന്ത്യയില്‍ മുസ്്‌ലിങ്ങള്‍ക്ക് ഉചിതമായ രീതിയിലുള്ള ഭരണ സംവിദാനമോ സുരക്ഷയോ ലഭിക്കുകയില്ലെന്ന ബോധ്യമായിരുന്നു. ഒരു യാഥാര്‍ത്ഥ്യം വിശ്വാസിയെന്ന നിലക്ക്്് അദ്ധേഹത്തിന്റെ നിലപാടുകള്‍ പൂര്‍ണ ശരിയായിരുന്നു.
പരാതിയും പ്രത്യുത്തരവും
ഇഖ്ബാലീ കവിതകളില്‍ ഇസ്ലാമിനോടുള്ള സ്‌നേഹവും അതിന്റെ തകര്‍ച്ചയിലുള്ള പരിഭവവും നിറഞ്ഞുനിന്നിരുന്നു. തത്വചിന്ത കവിതയില്‍ ലയിപ്പിച്ചതുകാരണത്താല്‍ കവിതകള്‍ക്ക് കൂടുതല്‍ അര്‍ത്ഥം നല്‍കാന്‍ അദ്ധേഹത്തിന് സാധിച്ചു. 1909ല്‍ ലാഹോറില്‍ നടന്ന 'അന്‍ജുമന്‍ ഹിമായത്തെ ഇസ്ലാം സംഘം' വിളിച്ചുകൂട്ടിയ യോഗത്തിലാണ് തന്റെ പ്രസിദ്ധകവിതയായ 'ശിക്‌വാ' അവതരിപ്പിക്കുന്നത്. കേട്ട പലര്‍ക്കും ഇത് ഇഖ്ബാല്‍ തന്നെയാണോ എന്ന് വരെ സംശയം തോന്നുകയുണ്ടായി. ഇസ്ലാമിനെ കുറിച്ച് ഇദ്ധേഹത്തിനുള്ള ഒരു സങ്കല്‍പ്പമായിരുന്നു ഇതിലൂടെ അവതരിപ്പിച്ചത്. അല്ലാഹുവിനോടുള്ള പരാതി എന്ന നി ലക്ക് എഴുതിയ ഈ കവിതയില്‍ അക്കാലത്ത് മുസ്ലീങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളണ്‍ും അടിമകളുടെ ചോദ്യങ്ങള്‍ക്കെന്തുകൊണ്ട് അല്ലാഹു ഉത്തരം നല്‍കുന്നില്ല എന്നൊക്കെയായിരുന്നു വിശയീഭവിച്ചിരുന്നത്.
ഇസ്‌ലാമിന്റെ നന്നായി മനസ്സിലാക്കിയ ഇഖ്ബാലെഴുതിയ 'ശിക്‌വാ' ഒരു കേവല വിശ്വാസിയുടെ പരാതികള്‍ക്കപ്പുറം ഇസ്‌ലാമിനെക്കുറിച്ചും, ഇസ്‌ലാമിന്റെ പൈതൃകത്തെക്കുറിച്ചും ഇസ്‌ലാം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ജനങ്ങളെ ഉല്‍ബുദ്ധരാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ഇഖ്ബാല്‍ തന്റെ കവിതയിങ്ങനെ തുടങ്ങുന്നു.
'ഇന്നലെയുടെ പരാജയത്തെക്കുറഇച്ചെന്തിനാണ് ഞാന്‍ വ്യാകുലനാകുന്നത്, നാളെയുടെ നേട്ടമെന്തിന് വിസ്മരിക്കണം. രാപ്പാടിയുടെ നോവിന്‍ വിലാപത്തിന് ഞാന്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കണോ കൂട്ടുകാരാ! നിശബ്ദമായിരിക്കുവാന്‍ ഞാന്‍ പുഷ്പമാണോ, എനിക്കുമുണ്ട് സര്‍ഗ്ഗപാടവം അതെനിക്ക് കരുത്ത് നല്‍കുന്നു. അല്ലാഹുവിനോടാണ് ഞാന്‍ പരാതിപ്പെടുന്നത്, അത് കുറ്റമാണെങ്കിലും'
ഇങ്ങനെ തുടങ്ങുന്ന കവിത ഇസ്‌ലാമിന്റെ പൈതൃകത്തിലൂടെയും ഇസ്‌ലാമിന്റെ പോരാട്ട ഭൂമികയിലൂടെയും ഇഖ്ബാല്‍ തന്റെ കവിതയെ കൊണ്ടുപോയി. ഇസ്‌ലാമിന്റെ വ്യാപനത്തിനും അതിന്റെ ഭൂഖണ്ഡാനന്തര സഞ്ചാരത്തെക്കുറിച്ചും ഇഖ്ബാല്‍ കവിതയിലൂടെയുണര്‍ത്തുന്നു.
'ആരാണ് നിന്നെ അന്വേഷിച്ചെത്തിയ ജനത? നിനക്ക് വേണ്ടി പോരാട്ട വീഥിയില്‍ രക്തം ചിന്തിയതുമാര്? ലോകം കീഴടക്കിയത് ആരുടെ പടവാളാണ്? ആരുടെ തക്ബീറിലാണ് ലോകമുണര്‍ന്നത്, 'അല്ലാഹു ഏകനാണെന്ന്' മുഖം കുത്തി വീണ വിഗ്രഹങ്ങള്‍ പോലും സമ്മദിച്ചതാരെ ഭയന്നിട്ടാണ്'
ഇങ്ങനെ തുടര്‍ന്ന് അവസാനം പ്രതീക്ഷയുണര്‍ത്തുന്ന കാര്യങ്ങളാണ് ഇഖ്ബാല്‍ പറയുന്നത്. ഗാഢ നിദ്രയില്‍ നിന്നുണര്‍ന്ന് അല്ലാഹുവിന്റെ വഴിയിലിറങ്ങിത്തിരിക്കാനാണ് അദ്ധേഹം ആജ്ഞാപിക്കുന്നത്. വിശ്വാസ ദൃഢതക്കേ യുഗാന്തരങ്ങള്‍ ഭേദിക്കുന്ന ചരിത്രങ്ങള്‍ രചിക്കാനാവൂ.
'ഏകനായ ഈ രാപ്പാടിയെ ആരെങ്കിലും ഗൗനിച്ചിരുന്നെങ്കില്‍ ഉണരാന്‍ കൊതിക്കുന്നവര്‍ ഈ മണിനാദം ശ്രദ്ധിക്കട്ടെ, ആ പഴയ വീഞ്ഞില്‍ ലഹരിക്ക് മനസ്സ് തുടിക്കുന്നു. പാത്രം അറബ് ലോകത്തിന്റേതെങ്കിലെന്ത് മദ്യം ഹിജാസിന്റേതല്ലെയോ, രാഗം ഇന്ത്യയുടേതെങ്കിലെന്ത് ലയം ഹിജാസ് തന്നെയല്ലയോ?'
ജനങ്ങളുടെ വിശ്വാസ ദൗര്‍ബല്യ മാണ് ഈ കവിത കവിയുടെ ഹൃദയത്തില്‍ അങ്കുരിക്കാന്‍ കാരണമാക്കിയത്. കവി അല്ലാഹുവിനേട് മുസ്‌ലിങ്ങളുടെ ഭാണ്ഡത്തിന്റെ ഭാരം കുറക്കാനാവശ്യപ്പെടുന്നു. ഒരിക്കല്‍ കൂടി അവരെ നേട്ടങ്ങളുടെ ഔന്നിത്യത്തിലെത്തിക്കാനും വിശ്വാസബലം നല്‍കാനുമാവശ്യപ്പെുന്നു.
തന്റെ 'ശിക്‌വ' എഴുതി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇതിനൊരു മറുപടിയെന്ന നിലക്ക് അദ്ധേഹം തന്നെ 'ജവാബെ ശിക്‌വ' എഴുതുന്നത്. 1913 ല്‍ ലാഹോറിലെ മോച്ചി ഗേറ്റില്‍ വെച്ചു നടന്ന മുശായിറ(കവിസമ്മേളനം)യിലാണ് ഇതവതരിപ്പിക്കുന്നത്. ശിക്‌വ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ ഇഖ്ബാല്‍ 'ജവാബെ ശിക്‌വ'യിലൂടെ ശ്രമിച്ചിട്ടുണ്ട്. തന്റെ മനോമുകുരത്തിലെ തീവ്ര വേദനകളായിരുന്നു ഈ ആവലാതികളെന്നും അവയെ സ്വര്‍ഗ്ഗീയ സീമകളിലേക്കുയര്‍ത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ജനങ്ങള്‍ തിരുനബി (സ) യുടെ ചര്യയെ മറന്ന് കൊണ്ട് ആഢംബരങ്ങളില്‍ മതിമറന്ന് ഉന്മത്തരാവുകയും ചെയ്യുന്നു. കടുത്ത വിമര്‍ശനങ്ങളോടൊപ്പം തങ്ങളുടെ മുന്‍ഗാമികള്‍ കാണിച്ചു തന്ന ത്യാഗോജ്ജ്വലമായ മാര്‍ഗ്ഗത്തിലൂടെ മാത്രമേ പ്രശോഭിതമായ ഇസ്‌ലാമിന്റെ പൈതൃകത്തെ തിരികെ കൊണ്ടുവരാന്‍ സാധിക്കുകയൊള്ളൂവെന്നും ഇതിലൂടെ അദ്ധേഹം പറയുന്നു.
മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെട്ട വിഭാഗത്തിന് മാര്‍ഗ്ഗഭ്രംശം സംഭവിക്കുന്നത് അവരുടെ ദുഷ്പ്രവര്‍ത്തികളുടെ ഫലമായിട്ടാണ്. മറ്റു മതസ്ഥരുടെ ജീവിത രീതികളില്‍ നിന്ന് മുസ്‌ലിമിനെ കണ്ടെത്താന്‍ പ്രയാസമായിരിക്കുന്നു. ഇന്നത്തെ ജനങ്ങള്‍ക്ക് ബിലാല്‍ (റ) വിന്റെ ഊര്‍ജ്ജമോ ഇമാം ഗസ്സാലിയുടെ ധിഷണയോ വന്നു ചേരുന്നില്ല, ഇതിനെല്ലാം അവരും അവരുടെ പ്രവര്‍ത്തികളും തന്നെയാണ് കാരണം. 'ജവാബെ ശിക്‌വ'യുടെ അവസാനത്തിലും പ്രതീക്ഷയുടെ പൊന്‍കിരണങ്ങളെ വിതറിക്കൊണ്ടദ്ധേഹം അവസാനിപ്പിക്കുന്നത്.
ജവാബെ ശിക്‌വ തുടങ്ങുന്നതിങ്ങനെയാണ്:
'ഹൃദയ വചനങ്ങളൊരിക്കലും നിഷ്ഫലമാകില്ല. ചിറകുകളില്ലാതെ അവ ആകാശങ്ങളിലേക്കുയരുകയും അതിന്റെ ഉത്ഭവവണ്‍ും ലക്ഷ്യവും പവിത്രവും ഉന്നതവുമാണ് മണ്ണില്‍ നിന്നുയര്‍ന്ന് പൊങ്ങി ആകാശ നീലിമയില്‍ തത്തിക്കളിക്കുമാവചനങ്ങള്‍.'
ഇസ്‌ലാമിന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും പവിത്രവും മഹത്തരമാണെന്നും, അതെന്നും ആകാശത്തോളം ഉയരത്തില്‍ വിരാചിക്കുമെന്നുമദ്ധേഹം പറയുന്നു. കവിതക്കള്‍ക്കിടയിലൂടെ മുസ്‌ലിം സമൂഹത്തിന്റെ ദുരിത പൂര്‍ണ്ണമായ അവസ്ഥയദ്ധേഹം വിവരിക്കുന്നു 'ഞാന്‍ ഉദാരനായിരുന്നു. പക്ഷെ എന്റെ ഔദാര്യം ആഗ്രഹിക്കുന്നവരില്ലായിരുന്നു. ലക്ഷ്യമില്ലാത്തവര്‍ക്ക് ഞാനെങ്ങനെ വഴികാണിക്കും സര്‍വ്വവ്യാപിയായിരുന്നു ഞാന്‍. അതിനനുയോജ്യമായ സത്തയെവിടെ?' ആവശ്യക്കാര്‍ക്ക് ഞാനെന്നും മഹത്വം നല്‍കും, അന്വേഷകര്‍ക്ക് പുതിയ പുതിയലോകവും ഞാന്‍ പ്രദാനം ചെയ്യും'.
അല്ലാഹു ഔദാര്യവാനാണ്. ഒരിക്കലും തീരാത്ത സമ്പന്നതക്കുടമ, എന്നിട്ടും ജനങ്ങള്‍ അല്ലാഹുവിനോട് ചോദിക്കാനോ നന്ദി കാണിക്കാനോ തയ്യാറാകുന്നില്ല എന്ന സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥ തുറന്ന് കാണിക്കുന്നു.
കവിതയുടെ അവസാനം മുസ്‌ലിം സമൂഹത്തിന് തന്റെ ആവലാതികളുടേയും സാമൂഹ്യ പ്രശ്‌നങ്ങളുടേയും പരിഹാരമദ്ധേഹം പറഞ്ഞു കൊടുക്കുന്നു.
'(ഹേ മുസ്‌ലിം) ബുദ്ധിയാണ് നിന്റെ പരിച. സ്‌നേഹമാണ് നിന്റെ ഖഡ്കം. അടിമയേ, ലോകം വെടിപ്പാക്കാനുള്ള ശക്തി നിന്‍ കരങ്ങളിലാണ്. അല്ലാഹു അല്ലാത്തവരെ നീ വിട്ടേക്കൂ. നിന്റെ തക്ബീര്‍ ധ്വനി അഗ്നിജ്വാലയാണ്. നീ യഥാര്‍ത്ഥ മുസ്‌ലിമാണെങ്കില്‍, നീ മുഹമ്മദ് നബി(സ)യോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുന്നവനാണെങ്കില്‍ ഞാന്‍ നിന്നോടൊപ്പമാണ് ഈ നശ്വരലോകമേത് ലൗഹും ഖലമും നിന്റേത് തന്നെയല്ലേ'
മുസ്‌ലിങ്ങള്‍ തങ്ങളുടെ ബുദ്ധിയും ചിന്തയും അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കുമ്പോഴേ അവര്‍ വിജയ പാതയില്‍ തിരിച്ചെത്തുകയുള്ളൂ നബി(സ)യുടെ കരാര്‍ പൂര്‍ത്തീകരിക്കാനുള്ള വഴിയില്‍ പ്രവേശിക്കുമ്പോഴേ അല്ലാഹു കൂടെയുണ്ടാവൂ. ഇഖ്ബാല്‍ തന്റെ ആവലാതികള്‍ക്ക് തന്റെ കവിതയിലൂടെ തന്നെ മറുപടി പറയുകയായിരുന്നു. സമകാലീക സമസ്യകളെ ചോദ്യരൂപത്തിലവതരിപ്പിക്കുകയും അതിനുത്തരം നല്‍കുകയുമായിരുന്നു ഇഖ്ബാല്‍ 'ശിക്‌വ'യിലൂടെയണ്‍ും 'ജവാബെ ശിക്‌വ'യിലൂടെയും ചെയ്തത്.
പ്രവാചകാനുരാഗിയായ ഇഖ്ബാല്‍
ഇസ്‌ലാമിക് തിയോളജിയില്‍ അടിയുറച്ച് വിശ്വസിച്ച ഇഖ്ബാല്‍ തികഞ്ഞ പ്രവാചക പ്രേമിയായിരുന്നു. ഇഖ്ബാലിന്റെ ചിന്തയും ആശയും പ്രചോദനവും പ്രോത്സാഹനവും ശമനവും അവലംബവും പരിഹാരവുമെല്ലാം പ്രവാചക തിരുനബിയായിരുന്നു. 'അസ്‌റാറെ ഖുദി' എന്ന ഗ്രന്ഥത്തില്‍ അദ്ധേഹം പറയുന്നു 'ഒരു സത്യം നിര്‍മ്മിക്കപ്പെടുന്നതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതും ജ്വലിക്കുന്നതും ശോഭിക്കുന്നതുമെല്ലാം പ്രവാചക സ്‌നേഹവുമായി ഉള്‍ച്ചേരുമ്പോഴാണ്'. ഇത്തരത്തില്‍ പ്രവാചക സ്‌നേഹം തുളുമ്പുന്നതായിരുന്നു ഇഖ്ബാലീ കവിതകള്‍. ഉറുദു, പേര്‍ഷ്യന്‍ കവിതകളിലൂടെ വിശാലമായി കിടക്കുന്ന ഇഖ്ബാലീ കവിതകളില്‍ പ്രവാചക സ്‌നേഹത്തിന്റെ മൂര്‍ത്ത ഭാവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഒരു പ്രാവശ്യം പോലും മദീന കാണാത്ത ഇഖ്ബാലിന് തന്റെ ആത്മീയ സാന്നിധ്യം കാരണം അവിടുത്തെ വൃക്ഷങ്ങളേയും ചെയികളേയും എന്തിന് അവിടുത്തെ മണ്‍തരികളെപ്പോലും പരിചയമുണ്ടായിരുന്നു.
തന്റെ അവസാന കാലത്തെഴുതിയ കവിതയായ 'അര്‍മുഗാനെ ഹിജാസ്' (അറേബ്യയുടെ സമ്മാനം) എന്ന സുപ്രസിദ്ധ കവിതയിലൂടെ പ്രവാചകാനുരാഗത്തിന്റെ മികച്ച ഭാവനകളദ്ധേഹം പങ്കു വെക്കുന്നുണ്ട്. 'ആഗ്രഹങ്ങളുടെ ഒരു ലോകം തന്നെ എനി ക്കൊരു പദത്തിലൊതുക്കാം, പക്ഷെ സ്‌നേഹം എന്ന വലിയ തണലില്‍ നില്‍ക്കാന്‍ ഞാനെന്റെ കഥ പറഞ്ഞു കൊണ്ടേയിരിക്കുന്നു'.
ഭൗതികമായി മദീനയിലല്ലെങ്കിലും അദ്ധേഹത്തിന്റെ മനസ്സ് സദാസമയവും മദീനയിലായിരുന്നു. അദ്ധേഹം മദീനയിലേക്കു പോകുന്ന ഒരു ഖാഫിലാ സംഘത്തോടൊപ്പം നടത്തുന്ന ഒരു സാങ്കല്‍പ്പിക യാത്രയാണ് അര്‍മുഗാനെ ഹിജാസിന്റെ ഇതിവൃത്തം. അവിടുത്തെ ഓരോ വസ്തുക്കളേയും കവി സുന്ദരമായി വര്‍ണ്ണിക്കുന്നു. ഖാഫില സംഘത്തെപ്പറ്റി അദ്ധേഹം പാടി 'ഈ ഖാഫില പ്രവേശിച്ച മരുഭൂമി എത്ര അനുഗ്രഹീതം, ഓരോ ചവിട്ടിലും നിങ്ങള്‍ സ്വലാത്ത് ചെണ്‍ാല്ലുക, ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ നിങ്ങള്‍ സാഷ്ടാംഗം നമിക്കുക, നെറ്റിത്തടം കര.ുമ്പോള്‍ അത് ഈ യാത്രയുടെ അടയാളമായിരിക്കട്ടെ'.
തിരുറൗളയിലേക്കുള്ള ഓരോ കാല്‍വെപ്പുകളും മുന്നോട്ടെടുത്ത് വെക്കുമ്പോഴും അദ്ധേഹത്തിന്റെ സ്‌നേഹ തീവ്രത വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. പ്രവാചകന്റെയടുക്കലെത്തി സമകാല സമസ്യകളും വ്യാകുലതകളണ്‍ും അദ്ധേഹം പ്രവാചക സമക്ഷത്തിലിറക്കിവെക്കുന്നു. തന്റെ ആകുലതകള്‍ക്കെല്ലാം പരിഹാരം ഹിജാസില്‍ നിന്നുള്ള മന്ദമാരുതന്റെ സന്ദേശത്തിലുണ്ടെന്നും അദ്ധേഹം പറയുന്നു.
''ഈ ജീവിതത്തിന്റെ സായം സന്ധ്യയില്‍ ഞാന്യസ്രിബിലേക്ക് യാത്ര തിരിക്കുകയാണ്അനുരാഗത്തിന്റെ ഹര്‍ഷാത്മക കവിതകള്‍ ആലപിച്ചുകൊണ്ട്സന്ധ്യാനേരത്ത് മഞ്ഞ വെളിച്ചം പരക്കുമ്പോള്കൂടു തേടി ചിറകടിച്ച് പറക്കുന്ന പക്ഷിയെപ്പോലെ''
വിശ്വാസിയുടെ ആത്മാവിന്റെ സങ്കേതമായ മദീനയെ കിളിക്കൂട് തേടുന്ന കിളിയോട് ഉപമിക്കുമ്പോള്‍ കിൡഅസ്തമയത്തിനു മുമ്പ് കൂടണയാന്‍ കാണിക്കുന്ന വ്യഗ്രത കവി ഇവിടെ കാണിക്കുന്നു. പ്രവാചകനിലേക്കുള്ള സര്‍ഗ്ഗാത്മകയെ ഒരു സഞ്ചാരമാണ് ഇഖ്ബാല്‍ അര്‍മുഗാനെ ഹിജാസിലൂടെ നടത്തുന്നത്.
തരാനെ ഇ - ഹിന്ദ്.
ഇഖ്ബാലിന്റെ മറ്റൊരു പ്രശസ്തമായ കവിതയാണ് തരാനെഇ - ഹിന്ദ്. ഈ കവിതയിലാണ് 'സാരെ ജഹാസെ അച്ചാ' തുടങ്ങിയിട്ടുള്ള ദേശീയതയുടെ പ്രതീകമായി കണക്കാക്കുന്ന വരികളുള്ളത്. ഇത് എപ്പോഴാണാലപിച്ചതെന്നതിനെക്കുറിച്ച് സയ്യിദ് സഫര്‍ ഹാഷിമി പറയുന്നു: സാമ്രാജ്യത്വത്തെ തീവ്ര ആശയങ്ങളിലൂടെ എതിര്‍ത്തു എന്നത് കാരണമായി ഇന്ത്യയില്‍ നിഷ്‌കാസിതനായ ലാലാ ഹര്‍ദയാല്‍ ലാഹോറിലെ ഗവണ്‍മെന്റ് കോളേജിലായിരുന്നു പഠിച്ചിരുന്നത്. അന്ന് ഇഖ്ബാല്‍ അവിടെ അദ്ധ്യാപകനാണ്. ഹര്‍ദയാല്‍ കോളേജില്‍ 'യങ്‌മെന്‍ ഇന്ത്യന്‍ അസോസിയേഷന്‍' എന്നൊരു സംഘടനക്ക് രൂപം നല്‍കിയപ്പോള്‍ സംഘടനയുടെ ഉദ്ഘാടനത്തിന് അദ്ധ്യക്ഷനായി ഹര്‍ദയാല്‍ ഇഖ്ബാലിനെ ക്ഷണിച്ചു. അദ്ധ്യക്ഷപ്രസംഗത്തിനിടെ അദ്ധേഹം പാടിയത് ഈ കവിതയാണ്. കുട്ടികള്‍ക്കു വേണ്ടിയാണ് ഈ കവിത രചിച്ചതെങ്കിലും ഇത് പിന്നീട് ഏവര്‍ക്കും സ്വീകാര്യയോഗ്യമായിത്തീരുകയായിരുന്നു. ഹിന്ദുസ്ഥാന്‍ എന്ന രാജ്യത്തോടുള്ള അഭിവാഞ്ചയും അതിയായ ആര്‍ത്തിയുമാണ് ഇങ്ങനെയൊരു കവിത രചിക്കുന്നതിലേക്കദ്ധഹത്തെയെത്തിച്ചത്.
''മതം നമ്മേ പഠിപ്പിക്കുന്നത് പരസ്പര വൈര്യം പുലര്ത്തലല്ലനമ്മള് ഇന്ത്യാക്കാരാണ് ഹിന്ദുസ്ഥാനാണ് നമ്മുടെ സ്വദേശം''
ഈ വരി പില്‍കാലത്ത് ഇന്ത്യന്‍ ദേശീയതയുടേയും മതനിരപേക്ഷതയുടേയും ഈരടികളായി ഉദ്ധരിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ക്കു ശേഷമിപ്പോഴും ജന ഹൃദയങ്ങളില്‍ ഈ കവിത നിറ സാന്നിധ്യമാണ്. യെര്‍വാദെ ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് ഗാന്ധിജി ഇതിനെ നൂറിലേറെ തവണ പാടിയതായി പറയപ്പെടുന്നു. ഇഖ്ബാലീ കവിതകള്‍ മറ്റു കവിതകളേക്കാള്‍ ഹൃദയത്തിലിറങ്ങാനും ജന മനസ്സുകളില്‍ തങ്ങി നില്‍ക്കാനുമുള്ള കഴിവും പ്രാപ്തിയുമുണ്ടായിരുന്നു.
No comments:
Post a Comment